30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Thamarassery Grade SI Suspended over shibila murder case

കോഴിക്കോട് താമരശേരിയില്‍ ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഷിബില കൊല്ലപ്പെട്ട കേസിലാണ് താമരശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ഭര്‍ത്താവ് യാസിറില്‍ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ഷിബില കൊല്ലപ്പെടുന്നതിനു മുമ്പ് പോലീസ് സ്്‌റ്റേഷനില്‍ നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയതിനു തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റൂറല്‍ എസ്പി താമരശേരി സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. യാസിറിനെതിരെ ഷിബില നല്‍കിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്.

മയക്കുമരുന്നിന് അടിമയായ യാസിര്‍ ലൈംഗിക വൈകൃതത്തിനും ഉടമയായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ഒപ്പം വന്ന സാമൂഹിക പ്രവര്‍ത്തകയോടായിരുന്നു ഷിബില ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. യാസിറില്‍ നിന്ന് പിണങ്ങി മകളുമായി ഷിബില മാതാപിതാക്കളുടെ അടുത്തേക്ക് പോയതിനു പിന്നാലെയായിരുന്നു പരാതിയുമായി പോലീസില്‍ സമാപിച്ചത്.

തനിക്കൊപ്പം വരണമെന്ന് യാസിര്‍ സ്റ്റേഷനില്‍ വച്ച് ഷിബിലയോട് ആവശ്യപ്പെട്ടെങ്കിലും യുവതി ഇതു നിരാകരിച്ചിരുന്നു. ഇതിനു ശേഷമാണ് യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ മാതാപിതാക്കളും വെട്ടേറ്റ് ആശുപത്രിയിലാണ്.

ALSO READ: കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ലൈംഗികവൈകൃതത്തിനടിമയെന്ന് വെളിപ്പെടുത്തല്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement