26
Apr 2024
Mon
26 Apr 2024 Mon
perambra viral video

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്നതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ തമിഴ്‌നാട്ടിലേത്. ഒരു യുവാവ് വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യമാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. കോഴിക്കോട് പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. ( That video is not in Perambra; This is how it happened )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ പേരമ്പല്ലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. അറുപതുകാരനായ വ്യവസായി കൈകുളത്തൂര്‍ സ്വദേശി കുലന്തവേലുവാണ് മകന്‍ സത്യവേലുവിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സത്യവേലു ഇരു കൈയ്യും ഉപയോഗിച്ച് കുലന്തവേലുവിന്റെ മുഖത്തും തലയിലും തുടര്‍ച്ചയായി ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഫെബ്രുവരിയിലാണ് മര്‍ദ്ദനം നടന്നത്. ദിവസങ്ങള്‍ക്കു മുമ്പ് കുലന്തവേലു മരിക്കുകയായിരുന്നു. ആരും പരാതിപ്പെടാതിരുന്ന സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് കേസെടുക്കുകയായിരുന്നു.