താഴെക്കോട്: മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ഫാഷിസ്റ്റുകൾ നടത്തുന്ന വംശീയ ഉൽമൂലനത്തിനെതിരെ എസ്ഡിപിഐ താഴെക്കോട് പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകൾക്ക് കീഴിൽ പ്രതിഷേധസംഗമം നടത്തി. പുല്ലരിക്കോട്, അരക്കുപറമ്പ്, താഴെക്കോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു.
|
കുക്കി ക്രിസ്ത്യൻ ഗോത്ര വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകൾക്ക് നേരെ നടന്ന അക്രമം പൈശാചികവും മൃഗീയവുമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആക്രമികളെയും തുറുങ്കിലടക്കണം. പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ കൗമുദി, സലാം മാസ്റ്റർ, അബൂബക്കർ, ഫാറൂഖ് മുതിരമണ്ണ പുല്ലരിക്കോട് ബ്രാഞ്ച് ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, അഷ്‌റഫ്, ഹമീദ്, ഇസ്മായിൽ, അരക്കുപറമ്പ് മുസ്തഫ പൊരുപ്പൻ, ബദറുദ്ധീൻ, വീരാൻ, താഴെക്കോട് അബ്ദുൽഹമീദ്, ഹുസൈനാർ, ജലീൽ, അമ്മിനിക്കാട് അലി, ബഷീർ, അസ്രത്ത് അലി, ഹനീഫ, അസീസ് എന്നിവർ നേതൃത്വം നൽകി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





