ആടുജീവിതം യുഎഇയില്‍ മാര്‍ച്ച് 28ന് തന്നെ റിലീസ് ചെയ്യും. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കൂ. 28ന് നൂണ്‍ഷോയോട് കൂടി യുഎഇയില്‍ ആടുജീവിതം പ്രദര്‍ശനം ആരംഭിക്കും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല.
|
ജോലിക്കായി സൗദി അറേബ്യയിലെത്തുകയും സ്‌പോണ്‍സറുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോവുകയും രണ്ടരവര്‍ഷത്തോളം ആടുകളെ മേയ്‌ക്കേണ്ടിവന്ന ദുരിതജീവിതം നയിക്കേണ്ടിവരികയും നജീബ് എന്ന മലയാളിയുടെ അതിജീവനത്തെക്കുറിച്ച് ബെന്യാമിന്‍ രചിച്ച നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലസി പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുത്തത്. 16 വര്‍ഷത്തോളം സമയമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. ഫാര്‍സ് ഫിലിംസാണ് യുഎഇയില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





