അവാസ്തവ അവകാശവാദങ്ങളോടെ ബംഗാളി സംവിധായകന് സുദീപ്തോ സെന്‍ പുറത്തിറക്കിയ വിവാദചിത്രം ദ കേരള സ്റ്റോറിക്ക് യുഎഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. മീഡിയ റഗുലേറ്ററി അതോറിറ്റിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. സംഘപരിവാര പ്രൊപഗാണ്ട സിനിമയെന്ന കുപ്രസിദ്ധി നേടിയ കശ്മീര്‍ ഫയല്‍സും നേരത്തേ യുഎഇയില്‍ വിലക്കിയിരുന്നു.
|
32000 ഹിന്ദു യുവതികളെ ഇസ് ലാമിലേക്ക് മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന അവകാശവാദത്തോടെയാണ് ചിത്രം പിന്നണിപ്രവര്‍ത്തകര്‍ തിയേറ്ററുകളിലെത്തിച്ചത്. എന്നാല്‍ ഇതിനെതിരേ നിരവധി പേര് രംഗത്തുവരികയും ആരോപണത്തിന് തെളിവു നല്കിയാല് ഒരു കോടിയിലേറെ രൂപ പാരിതോഷികം നല്‍കാമെന്നും ചൂണ്ടിക്കാട്ടി മുസ് ലിം യൂത്ത് ലീഗും നാസര്‍ ഹുസയ്ന്‍, ഷുക്കൂര്‍ വക്കീല്‍ എന്നിവര്‍ രംഗത്തുവന്നതോടെ 32000 എന്ന സംഖ്യ മൂന്നാക്കി കുറച്ചിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം പശ്ചിമബംഗാളിലും തമിഴ്നാട്ടിലും നിരോധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഹരജികള്‍ എത്തിയെങ്കിലും കോടതികള്‍ ആവശ്യം അംഗീകരിച്ചില്ല.





