തൊടുപുഴ: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്. മുല്ലപ്പെരിയാർ ഷട്ടർ തുറന്നാൽ വെളളം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക. പെരിയാർ കരകവിയാൻ സാധ്യതയുണ്ട്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
|
ഒന്നര ദിവസത്തിൽ അഞ്ച് അടിയോളം ജലനിരപ്പുയർന്ന് സംഭരണശേഷിയുടെ 53 ശതമാനത്തിൽ എത്തി. 2358.06 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 120.4 മി.മീ മഴയാണ് വൃഷ്ടിപ്രദേശത്ത് ഇന്നലെ രേഖപ്പെടുത്തിയത്. 63.599 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒറ്റ ദിവസത്തിൽ ഒഴുകിയെത്തി. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തി. 17.182 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം.
മുല്ലപ്പെരിയാർ അണക്കെട്ടിൽ 134.8 അടിയിലേക്ക് വെള്ളം കുതിച്ചു കയറി. 136 അടിയെത്തിയാൽ ഷട്ടർ തുറക്കുമെന്നും പെരിയാർ തീരവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
അതിനിടെ, പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും . ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്കാണ് ഡാമിൻ്റെ ഷട്ടറുകൾ തുറക്കുക. കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്.
The Mullaperiyar dam may be opened tomorrow as the water level has risen. Tamil Nadu has issued an alert to the Idukki district administration regarding the opening of the dam.


