കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ അംഞ്ചംഗ സംഘം വലയില്‍. കടകളിലും റസ്റ്റോറന്റുകളിലും എക്സ്ചേഞ്ച് ഓഫീസുകളിലും മോഷണം നടത്തുന്ന എത്യോപ്യന്‍ സംഘമാണ് അറസ്റ്റിലായത്.
|
ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് അഞ്ച് എത്യോപ്യന്‍ പൗരന്മാരെ പിടികൂടിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
എക്സ്ചേഞ്ച് ഓഫീസില്‍ രാത്രി മോഷണം നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സാല്‍മിയ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, കുറ്റകൃത്യം നടന്ന സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. വിരലടയാളവും മറ്റും പരിശോധിച്ചതില്‍ നിന്നാണ് ്പ്രതികളെ തിരിച്ചറിഞ്ഞത്.
ഇതേ തുടര്‍ന്ന് അന്വേഷണ സംഘം പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും പ്രതികള്‍ സമ്മതിച്ചു. പ്രതികള്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് സൂചന. ആവശ്യമായ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





