പുൽപ്പള്ളി: തെങ്ങ്-കവുങ്ങ് കയറ്റ തൊഴിലാളി യൂനിയൻ വയനാട് ജില്ലാ കൺവൻഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വി.എൻ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
|
യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.ടി ഭാസ്കരൻ പാനൂർ മുഖ്യപ്രഭാഷണം നടത്തി. ബൈജു ആലക്കോട്,സാജൻ സി.എം,ആന്റണി എ.എ,സന്തോഷ് ഒ.വി തുടങ്ങിയവർ സംസാരിച്ചു.
അപകടം നിറഞ്ഞതും കാഠിന്യമേറിയതുമായ തൊഴിൽചെയ്യുന്ന ഈ മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും അവകാശ പോരാട്ടങ്ങൾക്ക് രൂപം കൊടുക്കുന്നതിനുമാണ് കൺവൻഷൻ നടത്തിയത്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന കൺവൻഷനിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും നിരവധി തൊഴിലാളികൾ പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



