03
Apr 2025
Thu
03 Apr 2025 Thu
Change in number of coaches in 8 trains via Kerala | Full List

തിരുവനന്തപുരം: സെക്കന്തരാബാദ് റെയില്‍വേ ഡിവിഷനില്‍ മൂന്നാംപാതയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ ആറ് ട്രെയിനുകള്‍ റദ്ദാക്കി. മെയ് അവസാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരണ്ടതുമായ സര്‍വിസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 22, 23, 25 എന്നീ തിയതികളിലുള്ള ഗൊരഖ്പുര്‍- തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12511), മെയ് 25, 27, 28 തിയതികളിലുള്ള തിരുവനന്തപുരം നോര്‍ത്ത് – ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12512), മെയ്24 നുള്ള തിരുവനന്തപുരം നോര്‍ത്ത് ഇന്‍ഡോര്‍ ജങ്ഷന്‍ അഹല്യനഗരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22646), മെയ് 26 നുള്ള ഇന്‍ഡോര്‍ ജങ്ഷന്‍ തിരുവനന്തപുരം നോര്‍ത്ത് അഹല്യനഗരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22645), മെയ് 26 നുള്ള തിരുവനന്തപുരം നോര്‍ത്ത്‌കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22648),

മെയ് 28 നുള്ള കോര്‍ബ തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22647) എന്നിവയാണ് റദ്ദാക്കിയത്. എറണാകുളത്ത് നിന്ന് മേയ് 23 ന് രാവിലെ 10.50 ന് പുറപ്പെടുന്ന ബരൗനി രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12522) വിജയവാഡ, ഖമ്മം, വാറങ്കല്‍ എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി തെന്നാലി, ഗുണ്ടൂര്‍, പഗിടിപ്പള്ളി, സെക്കന്ദരാബാദ് വഴിയായിരിക്കും സര്‍വിസ് നടത്തുകയെന്നും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Track renovation: These six trains from Kerala have been Train

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക