30
Jan 2026
Tue
30 Jan 2026 Tue
thief stuck in hole while attempting theft

വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ തക്കത്തിന് മോഷ്ടിക്കാനെത്തിയ യുവാവ് ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ശരീരം കടക്കാതായതോടെയാണ് മോഷ്ടാവ് ഭിത്തിയില്‍ കുടുങ്ങിയത്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ നിന്നു തിരികെയെത്തിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
നിലത്തു നിന്ന് 10 അടി ഉയരെയാണ് എക്‌സ്‌ഹോസ്റ്റ് ഫാന്‍ സ്ഥാപിക്കുന്നതിനായി വീട്ടുകാര്‍ ഭിത്തിയില്‍ ദ്വാരം ഇട്ടിരുന്നത്. ഈ ദ്വാരം വഴി ഉള്ളിലേക്ക് കടക്കാമെന്നായിരുന്നു മോഷ്ടാവിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതു പിഴച്ചതാണ് ഇയാള്‍ക്കു വിനയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്കൊപ്പമുള്ളവര്‍ തൊട്ടടുത്തുണ്ടെന്നും തന്നെ പിടിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നിങ്ങളെ അപായപ്പെടുത്തുമെന്ന് മോഷ്ടാവ് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി മോഷ്ടാവിനെ വലിച്ചു പുറത്തിടുകയായിരുന്നു. പോലീസ് എന്ന് സ്റ്റിക്കര്‍ ഒട്ടിച്ച കാറിലായിരുന്നു മോഷ്ടാവ് ഇവിടെയെത്തിയത്. ഈ കാറും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ALSO READ: നേപ്പാളില്‍ ഹിന്ദുത്വര്‍ മുസ് ലിം പള്ളി ആക്രമിച്ചു; അതിര്‍ത്തി അടച്ച് ഇന്ത്യ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക