എസ്ബിഐയുടെ എടിഎം മോഷ്ടാക്കള്‍ കാറില്‍ കെട്ടി വലിച്ചുകൊണ്ടുപോയി. മഹാരാഷ്ട്രയലെ ഭീഡ് ജില്ലയിലാണ് സംഭവം. മോഷണവിവരമറിഞ്ഞ ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മോഷണസംഘത്തെ പോലീസ് പിന്തുടര്‍ന്നെങ്കിലും എടിഎം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.
|
21 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും രക്ഷപ്പെട്ട മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
മഴക്കോട്ട് ധരിച്ചെത്തിയ സംഘം കാറില്‍ ബന്ധിച്ച കയര്‍ എടിഎമ്മില്‍ കെട്ടുകയും തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്ത് മെഷീന്‍ കൗണ്ടറില്‍ നിന്ന് വേര്‍പ്പെടുത്തിയെടുക്കുകയുമായിരുന്നു. 61 കിലോമീറ്റര്‍ ദൂരമാണ് കവര്‍ച്ചക്കാര്‍ എടിഎമ്മുമായി സഞ്ചരിച്ചത്. നാലു മണിക്കൂറിലേറെ നേരം പോലീസ് മോഷ്ടാക്കളെ പിടികൂടാന്‍ പിന്തുടര്‍ന്നെങ്കിലും സംഘം വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





