23
Jul 2025
Fri
23 Jul 2025 Fri
thiruvalla car accident

(Thiruvalla car accident) പത്തനംതിട്ട: തിരുവല്ല മന്നംകരച്ചിറിയല്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. തിരുവല്ലയില്‍നിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂര്‍ കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാര്‍ ആദ്യം പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് ഇവരെ കാറില്‍നിന്ന് പുറത്തെത്തിച്ചത്.

ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരും കാറിലുണ്ടായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

English News Summary
One person died after a car lost control and fell into a pond in Mannamkarachiriyal, Thiruvalla. Jayakrishnan (22) of Srivilasathil, Swamipalam, Karaikkal, died. Jayakrishnan’s friends Ananthu and Aibi were injured.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക