തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര വ്‌ലാത്താങ്കരയില്‍ അല്‍മ ( 32 ) ആണ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നി?ഗമനം. ഭര്‍ത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. വിഷ്ണുവും അല്‍മയും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ നേരിട്ട് തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


