15
Jan 2026
Mon
15 Jan 2026 Mon
blackmailing

മഞ്ചേശ്വരം: ലോഡ്ജില്‍ യുവാവിനെയും കാമുകിയെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. ഇരുവരെയും ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് യുവതിയും കാമുകനും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അര്‍ധനഗ്‌ന വീഡിയോയും
ഫോട്ടോയും ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും സംഘം കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.

ഈ സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജി അന്വേഷണത്തില്‍ മംഗളൂരുവില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് പ്രതി വലയിലായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക