27
Jul 2024
Tue
27 Jul 2024 Tue
Bihar Palestine flag

പാട്‌ന: ബീഹാറിലെ നവാഡയില്‍ ഫലസ്തീന്‍ പതാക വീശിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. (Three arrested for waving Palestinian flag in Bihar) ഞായറാഴ്ച ധമൗള ഏരിയയില്‍ മുഹറം ഘോഷയാത്രയിലാണ് ആളുകള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പതാക പിടിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെയാണ് മുഹറം ഘോഷയാത്ര നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ, ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ നടന്ന ഘോഷയാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് രണ്ട് പേര്‍ക്കെതിരെ ബീഹാര്‍ പൊലീസ് കേസെടുത്തിരുന്നു.
ജൂലൈ 9ന് ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലും സമാന സംഭവമുണ്ടായിരുന്നു.

ഫലസ്തീനെ പിന്തുണക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് മോദി സര്‍ക്കാറിന്റേതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്.