13
May 2026
Sun
13 May 2026 Sun
ASI suspended for approaching woman for sexual purpose

പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ മുജീബ് റഹ്‌മാനെതിരേയാണ് നടപടി. പരാതി നല്‍കാനെത്തിയ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ഡോക്ടറില്‍ നിന്നു ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്‌മാന്‍.

ALSO READ: പിറന്നാളാഘോഷത്തിനു പിന്നാലെ ആറുവയസ്സുകാരന്‍ തലയില്‍ തൂണ്‍ വീണുമരിച്ചു