22
Nov 2024
Sun
22 Nov 2024 Sun
three dies after car fell in to river from under construction river

നിര്‍മാണത്തിലിരുന്ന പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് വീണ് മൂന്നുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബറേലിയില്‍ നിന്ന് ബദൗന്‍ ജില്ലയിലെ ദത്തഗഞ്ചിലേക്ക് പോവുകയായിരുന്നു കാര്‍. ഖാല്‍പുര്‍-ദത്തഗഞ്ച് റോഡില്‍ രാവിലെ പത്തോടെയാണ് കാര്‍ പാലത്തില്‍ നിന്ന് രംഗംഗ നദിയിലേക്ക് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തില്‍പ്പെട്ട വാഹനവും മൃതദേഹങ്ങളും പുഴയില്‍ നിന്ന് കണ്ടെടുത്തതായി ദത്തഗഞ്ച് പോലീസ് അറിയിച്ചു. ജിപിഎസ് പിന്തുടര്ന്നായിരുന്നു ഡ്രൈവര് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക