20
Sep 2025
Mon
20 Sep 2025 Mon
three dies in Kottarakkara in two wheeler collision

കൊല്ലം കൊട്ടാരക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ആണ് ചികില്‍സയിലുള്ളത്. അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്പ്ലെന്‍ഡര്‍ ബൈക്കും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: ആണ്‍സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക