അബൂബദിബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്ന് മലയാളി ഭാഗ്യശാലികള്‍ക്ക് 82,000 യുഎഇ ദിര്‍ഹം മൂല്യമുള്ള 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ സമ്മാനം.(Three Malayalis won gold bars in the big ticket draw)
|
സൗദി അറേബ്യയില്‍ പ്രവാസിയായ നിസാര്‍, അജ്മാനില്‍ താമസിക്കുന്ന ജോയ്, ദുബയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസറായ സാം എന്നിവരാണ് ഭാഗ്യശാലികള്‍.
അഞ്ച് വര്‍ഷമായി സദൗയില്‍ താമസിക്കുന്ന മലയാളിയായ നിസാര്‍ രണ്ടു വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുക്കാറുള്ളത്. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോണ്‍ കോള്‍ ഒരിക്കലും മറക്കില്ലെന്ന് നിസാര്‍ പറയുന്നു. സ്വര്‍ണ്ണം സുഹൃത്തുക്കളുമായി പങ്കുവെക്കും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും നിസാര്‍ പറയുന്നു.
അജ്മാനില്‍ പ്രവാസിയായ ജോയി അഞ്ച് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വര്‍ണ്ണക്കട്ടി വില്‍ക്കാനാണ് തീരുമാനം.
സാം 29 വര്‍ഷമായി ദുബായില്‍ താമസിക്കുന്നു. അഞ്ച് വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോള്‍ ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്‌സൈറ്റില്‍ കയറി പരിശോധിച്ചു.
തനിക്ക് ലഭിച്ച സ്വര്‍ണ്ണം കുട്ടികള്‍ക്കായി കരുതിവെക്കാനാണ് ആഗ്രഹമെന്ന് സാം പറഞ്ഞു. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും.
ഒക്ടോബറില്‍ ബിഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയില്‍ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ നേടും. നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം നേടാനും അവസരമുണ്ട്.
മറ്റൊരു ഭാഗ്യശാലിക്ക് അതേ ദിവസം തന്നെ AED 3,55,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകള്‍ക്ക് സന്ദര്‍ശിക്കൂ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ലഭിക്കും.





