തൃശൂര്‍: പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. (Suresh Gopi has admitted he came to Thrissur pooram in Ambulance) കാലിന് വയ്യായിരുതിനാല്‍ ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയാത്തത് കൊണ്ടാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് പുതിയ ന്യായീകരണം.
|
നടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒരുപറ്റം യുവാക്കളാണ്. അവരാണ് തന്നെ ആംബുലന്‍സില്‍ കയറാന്‍ സഹായിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂര്‍ കേസ് മറയ്ക്കാനാണ് പൂരം വിവാദം ഉയര്‍ത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് സുരേഷ് ഗോപി ഉറപ്പിച്ചു പറഞ്ഞിരുന്നു. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ചയാകാമെന്നും വാദിച്ചിരുന്നു.
തൃശൂര്‍ പൂരം കലങ്ങിയ സമയത്ത് ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കില്‍ അന്വേഷണം സിബിഐക്കു വിടട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലക്കംമറിച്ചില്‍.
സുരേഷ് ഗോപി അര്‍ധരാത്രിക്ക് ആംബുലന്‍സില്‍ പൂരനഗരിയില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.


