14
Aug 2025
Tue
14 Aug 2025 Tue
Three men arrested with MDMA kept for sale

വില്‍പ്പനയ്ക്കായി കൊണ്ടുപോയ 54.08 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മലപ്പുറം കൂരിയാട് അടിപ്പാതയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
പറമ്പില്‍ പീടിക സ്വദേശി ആഷിക് (33), കുന്നുംപുറം സ്വദേശികളായ സുധിന്‍ ലാല്‍ (23) അക്ഷയ് (23) എന്നിവരാണ് പിടിയിലായത്. ജില്ലാ നര്‍കോട്ടിക് സെല്‍ സബ്ഇന്‍സ്പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡാന്‍സാഫ് ടീമും വേങ്ങര പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളില്‍നിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. 2021ല്‍ കോഴിക്കോട് പോലീസ് ആഷിക്കിനെ രാസ ലഹരിയുമായി പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ALSO READ: കോതമംഗലത്ത് കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം കൊടുത്ത് കൊന്നത് ലൈംഗികബന്ധത്തിനുശേഷമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക