05
Jun 2025
Thu
05 Jun 2025 Thu
three youths arrested with MDMA in Koyilandy

കോഴിക്കോട് കൊയിലാണ്ടിയില്‍ എംഡിഎംഎയുമായി കാറിലൊളിപ്പിച്ചു കടത്തുന്നതിനിടെ മൂന്ന് യുവാക്കള്‍ പിടിയിലായി. അത്തോളി റമീസ് മന്‍സില്‍ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തന്‍ പുരയില്‍ഹാഷിദ് (34) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തില്‍ ഒളിപ്പിച്ച 52.24 ഗ്രാം എംഡിഎംഎ പിടികൂടി. കെഎല്‍ 07 ബിഎന്‍ 3399 രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ഹോണ്ട സിറ്റി കാറിലായിരുന്നു യുവാക്കളെത്തിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അമല്‍ ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബാബു പി സി, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ശ്രീജിത്ത് സി കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍ വിവേക് കെ എം, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ അഖില, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

ALSO READ: ആലപ്പുഴയില്‍ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക