കൊല്ലം: 20 കോടി കൊണ്ട് ചന്ദ്രനില്‍ 5 സെന്റ് സ്ഥലം വാങ്ങിയെന്ന് ധന്യ മോഹനന്‍.(‘Bought land on the moon for 20 crores’; Dhanya Mohan’s response to media queries) തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിതട്ടിയെടുത്ത ധന്യ മോഹന്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ജീപ്പിലേക്ക് കയറിയത് പരിഹാസവും ദേഷ്യവും കലര്‍ന്ന പ്രതികരണവുമായി. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.
|
സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 20 കോടി രൂപ തട്ടിയ പ്രതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമായിരുന്നു മറുപടി. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു.
പോലീസുകാരെയടക്കം ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ
ധന്യയെ ഇന്ന് തൃശൂരെത്തിക്കും. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്.
20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. ഡിജിറ്റല്‍ പഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവര്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയാണെന്നും പൊലീസ് കണ്ടെത്തി.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/K3hNU3jpDMdEktN9rO3CPk





