പോലീസുകാരെയടക്കം ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. കർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നാണ് യുവതിയെ പൊക്കിയത്. തട്ടിപ്പിനിരയായ യുവാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ശ്രുതി ഒളിവിൽപോവുകയായിരുന്നു.
|
ഐഎസ്ആർഒയിലെ ജീവനക്കാരിയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി തന്നിൽ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ സ്വർണമാലയും തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി സ്വദേശിയായ യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് യുവതിക്കെതിരേ അന്വേഷണം തുടങ്ങുന്നത്. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവ് നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ യുവാവിനെതിരേ ശ്രുതി പീഡന പരാതി നൽകിയതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്.
ഐഎഎസിന് പഠിക്കുന്ന വിദ്യാർഥിനിയെന്ന വ്യാജേന ശ്രുതി വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള ശ്രുതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതേസമയം ശ്രുതിയുടെ തട്ടിപ്പിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; യുവതിക്കെതിരേ കേസ്
തൃശൂർ സ്വദേശിയായ പോലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. ഈ പോലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ സി ഐ അമ്മാവനാണെന്നു പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി പോലീസുകാരനെക്കൊണ്ട് അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. പോലീസ് ഉദ്യോഗസ്ഥർക്കടക്കം ശ്രുതിയുടെ ചതിയിൽ വീണ് പണം നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് വിവരം പുറത്തുപറയാൻ കൂട്ടാക്കിയിരുന്നില്ല. ഇതാണ് തട്ടിപ്പ് തുടരാൻ യുവതിയെ സഹായിച്ചത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി.ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എൻജിനീയർ ചമഞ്ഞും ശ്രുതി നിരവധി പേരെ വലയിലാക്കിയിരുന്നു.
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ യുവതിയും സംഘവും പിടിയില്‍


