|
ദുബൈ: തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ മരിച്ചു. ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ രജീഷ് എന്ന സച്ചിൻ (43) ആണ് മരിച്ചത്. ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് മരണം.
പഴൂംമ്പറമ്പിൽ ഭഗീരഥന്റെ മകനാണ്. ദുബൈയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു.
ഭാര്യ സേതു (ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





