
പ്രതിശ്രുത വധുവിന്റെ അമ്മയും പ്രതിശ്രുത വരന്റെ അച്ഛനും മക്കളുടെ വിവാഹത്തിനു മുമ്പായി ഒളിച്ചോടി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ് വിചിത്രമായ സംഭവം. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ ഇരുവരും പ്രണയത്തിലാവുകയും കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടുകയുമായിരുന്നു.
![]() |
|
പ്രതിശ്രുത വധുവിന്റെ അച്ഛന്റെ പരാതിയിൽ പോലീസ് കേസെടുത്തു. വരന്റെ അച്ഛന്റെ തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്. വരന്റെ പിതാവിന് 10 മക്കളും വധുവിന്റെ അമ്മയ്ക്ക് ആറു മക്കളുമാണുള്ളത്. പപ്പു എന്നയാളാണ് പരാതിക്കാരനെന്ന് പോലീസ് അറിയിച്ചു.
ജൂൺ എട്ടിനാണ് ഭാര്യയെ കാണാതായെന്ന പരാതി പപ്പു പോലീസിൽ നൽകുന്നത്. ജൂലൈ 11ന് പപ്പു വീണ്ടും പോലീസിനെ സമീപിക്കുകയും ഷക്കീൽ എന്നയാൾ ഭാര്യയെ തട്ടിക്കൊണ്ടുപോവുകയാണെന്ന മറ്റൊരു പരാതി നൽകുകയും ചെയ്തു. പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.