28
Jun 2023
Wed
28 Jun 2023 Wed

ബാലിയിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. പുണ്യകേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ അതിരുവിട്ട പെരുമാറ്റങ്ങളെത്തുടർന്നാണ് ബാലി ​ഗവർണർ വയൻ കോസ്റ്റർ ഇത്തരമൊരു ഉത്തരവിറക്കിയത്. ബാലിയിലെ 22 പർവതങ്ങളിലും വിനോദസഞ്ചാരികൾക്ക് നിരോധനം ബാധകമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ പർവതങ്ങൾ വിശുദ്ധമാണ്. അവയുടെ പവിത്രതയ്ക്ക് കളങ്കം സംഭവിച്ചാലത് ബാലിയുടെ വിശുദ്ധിയെ തരംതാഴ്ത്തുന്നതിനു തുല്യമാണ്. സ്വദേശിയരും വിദേശീയരുമായ എല്ലാ വിനോദസഞ്ചാരികൾക്കും വിലക്ക് ബാധകമാണെന്ന് ​ഗവർണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മതപരമായ ചടങ്ങുകൾക്കും പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മാത്രമായിരിക്കും ഇനി ഈ പർവതങ്ങളിൽ പ്രവേശനം അനുവദിക്കൂ. അടുത്തിടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു സംഘം വിനോദസഞ്ചാരികളെ നാടുകടത്തുകയും ഇന്തോനേഷ്യയിലേക്ക് മടങ്ങിവരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.