18
Aug 2026
Tue
18 Aug 2026 Tue
Toxic is not for kids says actor Yash

‘ടോക്‌സിക്’ കുട്ടികൾ കാണാനുള്ളതല്ലെന്ന് വ്യക്തമാക്കി നടൻ യഷ്. ധാരാളം ആക്ഷൻ, അക്രമ രംഗങ്ങളും ഗ്ലാം സീനുകളും ഉൾക്കൊള്ളുന്നതാണ് ചിത്രമെന്നും മുതിർന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും യഷ് വ്യക്തമാക്കി. പ്രശസ്ത മാധ്യമപ്രവർത്തകൻ രജത് ശർമ്മ അവതരിപ്പിക്കുന്ന ‘ആപ് കി അദാലത്’ പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. യഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോക്സിക് മലയാളിയായ ഗീതു മോഹൻ ദാസ് ആണ് സംവിധാനം ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

“കുട്ടികൾ ഈ ചിത്രം കാണാൻ വരരുത്, അവർ വീട്ടിൽ തന്നെ ഇരിക്കണം. ഇത് കുട്ടികൾക്കായി ഉണ്ടാക്കിയ സിനിമയല്ല. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് ഇതിൽ നിന്ന് എന്ത് സ്വീകരിക്കണം, ജീവിതത്തിൽ എന്ത് ചെയ്യരുത് എന്ന് സ്വയം തീരുമാനിക്കാം. എന്നാൽ വളരെ ആത്മാർത്ഥതയുള്ള, ആഴത്തിലുള്ള ഒരു കഥയാണ് ഈ ചിത്രം പറയുന്നത്,” യഷ് വ്യക്തമാക്കി.
ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ALSO READ: മുൻ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയ്ൻ വീണ്ടും അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക