17
Jun 2025
Tue
17 Jun 2025 Tue
ship catches fire

മംഗളൂരു: കേരള തീരത്ത് തീപിടിച്ച ചരക്കു കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റ രണ്ടു പേര്‍ ഉള്‍പ്പെടെ ആറു പേരെയാണ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍ എത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനക്കാരായ ലൂ യെന്‍ലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാന്‍ സ്വദേശി സോനിറ്റുല്‍ ഹസൈനി, മ്യാന്‍മര്‍ സ്വദേശികളായ തെയ്ന്‍ലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്.

നാവികസേന കപ്പലായ ഐ.എന്‍.എസ് സൂറത്തിലാണ് ജീവനക്കാരെ മംഗലാപുരം തുറമുഖത്ത് എത്തിച്ചത്. അപകടത്തില്‍പ്പെട്ട 18 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ALSO READ: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി

തീ നിയന്ത്രണ വിധേയമാക്കാനായില്ല
തീപിടിച്ച കപ്പല്‍ അപകടകരമായ പുകപുറത്ത് വിട്ട് കടലില്‍ ഒഴുകുന്നു. കപ്പലിലെ തീ ഇനിയും അണക്കാന്‍ കഴിഞ്ഞില്ല.

ഇതിനകം 50ഓളം കണ്ടെയ്നറുകള്‍ കടലില്‍ വീണു. ഒന്നിലേറെ പൊട്ടിത്തെറികള്‍ നടന്നതായും തീപടര്‍ന്ന് പിടിച്ചതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇനിയും സ്ഫോടന സാധ്യതയുള്ളതിനാല്‍ മറ്റു കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കപ്പലിലെ കണ്ടെയ്നറുകളില്‍ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികള്‍, വെടിമരുന്ന്, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉടമകളോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പല്‍ എം.വി വാന്‍ഹായ് 503 വന്‍ സ്‌ഫോടനത്തോടെ തീപിടിക്കുന്നത്. അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ പാതയിലാണ് അപകടം. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പൗരന്മാരായ 22 തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഇതില്‍ 18 പേര്‍ കടലില്‍ ചാടി. ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.

News summary: Kozhikkode ship accident: Injured taken to hospital