04
Oct 2024
Sat
04 Oct 2024 Sat
Traders group demands Muslim families leave by year-end

ഉത്തരാഖണ്ഡില ചമോലി ജില്ലയിലെ ഖന്‍സാറില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ മുസ് ലിം കുടുംബങ്ങള്‍ക്ക് അന്ത്യശാസന നല്‍കി ഹിന്ദുത്വരായ വ്യാപാരികള്‍. ഇവിടെ വര്‍ഷങ്ങളായി താമസിച്ച് വ്യാപാരം ചെയ്യുന്ന 15 മുസ് ലിം കുടുംബങ്ങളോട് ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ഒഴിഞ്ഞുപോവാനാണ് ഹിന്ദുത്വര്‍ നയിക്കുന്ന വ്യാപാരി സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രകടന ശേഷം യോഗം ചേര്‍ന്നാണ് ഇത്തരമൊരു അന്ത്യശാസന ഹിന്ദുത്വര്‍ പ്രദേശത്തെ മുസ് ലിംകള്‍ക്കു നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 31നകം ഒഴിഞ്ഞുപോയില്ലെങ്കില്‍ മുസ് ലിംകുടുംബങ്ങള്‍ക്കെതിരേയും അവര്‍ക്ക് വീട് വാടകയ്ക്കു നല്‍കിയിരിക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും വീട്ടുടമകളില്‍ നിന്ന് 10000 രൂപ പിഴ ചുമത്തുമെന്നും വ്യാപാരി സംഘടനാ പ്രസിഡന്റായ വിരേന്ദ്ര സിങ് മുന്നറിയിപ്പ് നല്‍കി. ഖന്‍സാര്‍ വാലിയിലെ ഗ്രാമങ്ങളില്‍ വഴിവാണിഭക്കാര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായും അങ്ങനെ പ്രവേശിക്കുന്നവര്‍ക്ക് 10000 രൂപ പിഴ ചുമത്തുമെന്നും വിരേന്ദ്ര സിങ് പറഞ്ഞു.

അതേസമയം തങ്ങള്‍ ആരും ഒരു ക്രിമിനല്‍ കേസുകളിലും പ്രതികളല്ലെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഈ നീക്കമെന്നും ഹിന്ദുത്വരുടെ തീരുമാനത്തിനു പിന്നില്‍ വ്യാപാര കാരണങ്ങള്‍ മാത്രമാണെന്നും മുസ് ലിം വ്യാപാരി പ്രതികരിച്ചു. വിഷയത്തില്‍ ഭരണകൂടത്തിന്റെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി സംഘടന പാസാക്കിയ പ്രമേയത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും അന്വേഷണം നടത്തുമെന്നും ചമോലി പോലീസ് സൂപ്രണ്ട് സര്‍വേഷ് പന്‍വാര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക