03
Aug 2025
Wed
03 Aug 2025 Wed
Trump Raises Tariffs To 50% against India

റഷ്യയുമായുള്ള എണ്ണവ്യാപാരം ഇന്ത്യ തുടരുന്നതില്‍ പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ഇന്ത്യക്കെതിരായ തീരുവ 25 ശതമാനം കൂടി വര്‍ധിപ്പിച്ചു. ഇതോടെ 50 ശതമാനമായി ഇന്ത്യക്കുമേല്‍ യുഎസ് ചുമത്തിയിരിക്കുന്ന തീരുവ. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കി ട്രംപ് ഉത്തരവിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം തീരുവ ഉയര്‍ത്തിയ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത തിരിച്ചടിയുണ്ടാവും. വാഹന പാര്‍ട്‌സുകള്‍, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവയുടെ ചെലവാണ് വര്‍ധിക്കുക. ഇതിനു പുറമേ സ്റ്റീല്‍, കെമിക്കല്‍, ഫാര്‍മ വ്യവസായങ്ങളെയും ഇതു ഗുരുതരമായി ബാധിക്കും.

ALSO READ: ഇന്ത്യക്കെതിരേ അധിക താരിഫുകള്‍ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക