13
Apr 2026
Wed
13 Apr 2026 Wed
US To Charge 20% On Cargo Shipped Through Strait Of Hormuz says Trump

യുദ്ധം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വീണ്ടുമൊരു മധ്യസ്ഥത ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയുണ്ടായത്. അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഇറാന്‍ തുറമുഖങ്ങളിലേക്കു വന്നുപോവുന്ന കപ്പലുകള്‍ക്കാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലബനാനും ഇസ്രായേലും വാഷിങ്ടണില്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന ആഗോള സാമ്പത്തികരംഗത്തെ മാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്ന് ഇന്റര്‍നാഷനല്‍ മോനിട്ടറി ഫണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റഷ്യയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവസമ്പുഷ്ടീകരണത്തിന് ഇറാന്‍ അവകാശമുണ്ടെന്നും ഇത് അണ്വായുധ നിര്‍മാണത്താനാണെന്ന് അന്താഷ്ട്ര ആണവോര്‍ജ ഏജന്‍സി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവറോവ് പറഞ്ഞു.

ALSO READ: ബന്ധുവീട്ടില്‍ വിരുന്നെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി പാറക്കുളത്തില്‍ മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക