13
Apr 2026
Wed
13 Apr 2026 Wed
plus two student drowns in Kothamangalam

ബന്ധുവീട്ടില്‍ വിരുന്നെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി പാറക്കുളത്തില്‍ മുങ്ങിമരിച്ചു. കോതമംഗലം ചെറുവട്ടൂരില്‍ ആണ് സംഭവം. ആലുവ എന്‍എഡിക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപിള്ളി മുണ്ടത്ത് നിഷാദിന്റെ മകള്‍ ഹാദിയ ഹനാന്‍ (17) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി ഭാഗത്തെ പാറക്കുളത്തില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഹാദിയ. ഹാദിയയെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും മുങ്ങി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ആലുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ സമീപത്തെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്. കാണാതായ ഹാദിയയെ കോതമംഗലത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് മുങ്ങിയെടുത്തത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് നിഷാദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. മാതാവ് ഖദീജ. സഹോദരങ്ങള്‍ മുഹമ്മദ് യാസിന്‍, മുഹമ്മദ് ഫിനാന്‍.

ALSO READ: കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളിൽ ജാഗ്രതാ നിർദേശം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക