17
May 2026
Sun
17 May 2026 Sun
chennithala and satheeshan

മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കോണ്‍ഗ്രസില്‍ യുദ്ധം മുറുകുകയാണ്. ഹരിപ്പാട് കരുവാറ്റയില്‍ വിഡി സതീശന്റെ ഫ്‌ളക്‌സ് നശിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നിലപാടിന്റെ രാജകുമാരന്‍, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നാണ് ഫ്‌ളക്‌സ്. ടീം യുഡിഎഫ് കരുവാറ്റ എന്ന പേരിലാണ് ഫ്‌ളക്‌സ്. ഇന്നലെ രാത്രിയാണ് സ്ഥാപിച്ചത്. ഇന്ന് രാവിലെ ഫ്‌ളക്‌സ് നശിപ്പിച്ച നിലയില്‍ ആയിരുന്നു.

അതേ സമയം, വോട്ടെണ്ണലിന്റെ തലേന്നും കോണ്‍ഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്‌ലക്‌സ് ഉയരുമ്പോള്‍ള രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയില്‍ പ്രത്യേക കുര്‍ബാന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ വിശുദ്ധകുര്‍ബാന നേര്‍ച്ചയായി നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് പള്ളിയില്‍ പ്രത്യേക കുര്‍ബാനയ്ക്ക് പണം സമര്‍പ്പിച്ചത്.

പോര് കടുക്കുമ്പോള്‍ വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്‌ളക്‌സ് ഉയര്‍ന്നിരുന്നു. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരന്‍ സതീശന്‍ എന്നാണ് ഫ്‌ളക്‌സില്‍ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പോര് മുറുകുമ്പോള്‍ താക്കീതുമായി കെപിസിസി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഈ വിലക്കുകളെ മറികടന്നാണ് നേതാക്കള്‍ യുദ്ധം കടുപ്പിച്ചിരിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക