ട്യൂഷന് ക്ലാസ്സില്‍ വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് അറസ്റ്റില്‍. പത്തനംതിട്ട കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളജ് ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരന് കാക്കനാട്ട് പുത്തന്‍പറമ്പില്‍ വീട്ടില്‍ എബ്രഹാം അലക്സാണ്ടര്‍ (62) ആണ് അറസ്റ്റിലായത്. ആറന്മുള പോലീസാണ് ഇയാളെ പിടികൂടിയത്. ജൂണ്‍ 28ന് ആണ് പ്രതി വിദ്യാര്‍ഥിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്.
|
ട്യൂഷന് സെന്ററിലെത്തുന്ന വിദ്യാര്‍ഥികളെ കൊണ്ട് ഇയാള്‍ തന്റെ കൈകാലുകളും തോളും തിരുമ്മിക്കാറുണ്ട്. സംഭവദിവസം എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് കൈകാലുകള്‍ തിരുമ്മിച്ചു. തുടര്‍ന്ന് കുട്ടിയോട് തന്റെ തുടയില്‍ തിരുമ്മാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനും വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് അപ്രകാരം ചെയ്യിപ്പിച്ചു. തുടര്‍ന്ന് കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിലറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ALSO READ: 15കാരിയുമായി ഒളിച്ചോടിയ ട്യൂഷന് അധ്യാപകന് പിടിയില്‍


