തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. മൊട്ടമൂട് സിഎസ്‌ഐ ചര്‍ച്ചിന് സമീപം താമസിക്കുന്ന 50 വയസ്സുകാരനായ ഉത്തമനെയാണ് കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്. രമേഷ് കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്.
|
2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ ട്യൂഷനായി എത്തിയ കുട്ടിയെ 50കാരന്‍ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചു വശത്താക്കുകയായിരുന്നു. ശേഷം അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി മാനസികമായി തകര്‍ന്ന കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം അറിയിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ALSO READ: ഹനാന്‍ ഷായുടെ പരിപാടിക്ക് അനുമതി 3000 പേര്‍ക്ക്; 10,000ലേറെ പേരെ അകത്ത് കയറ്റി; സംഘാടകര്‍ക്കെതിരേ കേസ്
പ്രതിയായ ഉത്തമന്‍ അടയ്ക്കേണ്ട ഒരു ലക്ഷം രൂപ പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അപര്യാപ്തമായതിനാല്‍, മതിയായ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി. ആര്‍ പ്രമോദ് ഹാജരായി. കേസില്‍ 32 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം. ശ്രീകുമാര്‍ ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





