പത്തനംതിട്ട പന്തളത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലിയില്‍ നിന്നാണ് മോഷ്ടാക്കളായ ഇസക്കി, ഗണേഷ് എന്നിവരെ പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.
|
ജനുവരി ഇരുപത്തിയെട്ടാം തീയതി രാത്രിയാണ് പ്രവാസിയായ ബിജുനാഥിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ബിജുവിന്റെ ഭാര്യയുടെ 50 പവനിലധികം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ പലവിധ കവര്‍ച്ച കേസുകളില്‍ പ്രതികളാണ് ഇവര്‍. പന്തളം കവര്‍ച്ചയില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി പൊലീസ് സംഘം തമിഴ്‌നാട്ടില്‍ അന്വേഷണം തുടരുകയാണ്.
ബിജു കുടുംബസമേതം വിദേശത്തായതിനാല്‍ അമ്മ ഓമന പകല്‍ സമയത്ത് ഈ വീട്ടില്‍ നില്‍ക്കുകയും രാത്രി മൂത്ത മകന്റെ വീട്ടിലേക്ക് പോവുകയുമാണ് ചെയ്യാറുള്ളത്. രാത്രിയില്‍ വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. പിറ്റേന്ന് രാവിലെ ഓമന വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്.
ALSO READ: ഏരൂരില്‍ 16കാരന്‍ മരിച്ച നിലയില്‍


