23
Feb 2025
Wed
23 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ നടന്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. ഒരു ജവാന് പരുക്കേറ്റു. ജമ്മുകശ്മീരിലെ അഖ്‌നൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് സൈന്യം അറിയിച്ചു. മരിച്ച സൈനകരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക