പ്രകോപനമില്ലാതെ ആക്രമണം നടത്തിയ ഇസ്രായേലിനെതിരേ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഇസ്രായേലിലെ റിഷോന്‍ ലിസിയോണില്‍ പതിച്ച ഇറാന്‍ മിസൈലാക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഡസന്‍കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ ചികില്‍സ തേടിയവരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
|
Israel is under attack right now.!
Dozens of ballistic missiles are being launched from Iran toward Israel at this very moment. This footage was just taken, showing missiles fired toward Tel Aviv—a major population center in the Jewish homeland. Jerusalem may also be targeted.… pic.twitter.com/Ts3JChPwj1
— Greg Laurie (@greglaurie) June 13, 2025
സെന്‍ട്രല്‍ ഇസ്രായേലില്‍ നിരവധിയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ജനം ബോംബ് ഷെല്‍ട്ടറുകളിലാണ് കഴിയുന്നത്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്.
അതേസമയം ഇറാന്റെ അയണ്‍ ഡോം സംവിധാനത്തെ പരാജയപ്പെടുത്തി ലക്ഷ്യങ്ങള്‍ ഭേദിച്ച ഇറാന്റെ ആക്രമണത്തെ ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റിഷഖ് പ്രശംസിച്ചു. മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ ജ്വലിപ്പിച്ച അഗ്നിയില്‍ നിന്ന് നിങ്ങളും അനുഭവിക്കുമെന്നും അദ്ദേഹം ഇസ്രായേലിനോടായി പറഞ്ഞു.
ALSO READ: ഇസ്രായേലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവച്ചിട്ടു; പൈലറ്റിനെ കാണാനില്ല
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





