27
May 2025
Wed
27 May 2025 Wed
tandoor roti

അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ തന്തൂരി റൊട്ടിയുടെ വിതരണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. (Two killed in argument over tandoor roti during wedding reception) രവി (18) , ആശിഷ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേയ് മൂന്നിന് സാരായ് ഹൃദയ് ഷാ വില്ലേജിന്റെ ഗ്രാമത്തലവന്‍ രാം ജിയാവന്‍ വര്‍മയുടെ മകന്റെ വിവാഹത്തിനിടെയാണ് തര്‍ക്കമുണ്ടായത്. ബല്‍ഭദ്രപൂര്‍ വില്ലേജില്‍ നിന്നുള്ള ബറാത്ത് സാരായ് ഹൃദയ് ഷായില്‍ എത്തിയപ്പോള്‍ വിളമ്പിയ തന്തൂരി റൊട്ടിയെ ചോല്ലിയായിരുന്നു തര്‍ക്കം. കൊല്ലപ്പെട്ടവര്‍ വധുവിന്റെ ഭാഗത്ത് നിന്ന് എത്തിയവരാണ്

റൊട്ടിയുടെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, അക്രമണം, ബലപ്രയോഗം, കൂട്ട ആക്രമണം എന്നിവ ചുമത്തി കേസെടുത്തതായി അമേത്തി എസ്പി അപര്‍ണ രജത് കൗശിക് വ്യക്തമാക്കി.