30
Jun 2024
Thu
30 Jun 2024 Thu
two malayalees among five dies in Utharakhand trucking

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ രണ്ട് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനി വി കെ സിന്ധു(45), എസ്ബിഐ മുന്‍ സീനിയര്‍ മാനേജര്‍ ബംഗളുരുവില്‍ താമസിക്കുന്ന ആശാ സുധാകര്‍(71)എന്നിവരാണ് മരിച്ച മലയാളികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേന മെയ് 29നാണ് 22 അംഗ സംഘമാണ് ട്രക്കിങ്ങിനായി ഉത്തരാണ്ഡിലേക്ക് പോയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ച ട്രക്കിങ് പാത അടഞ്ഞുപോവുകയും സംഘം ഇവിടെ കുടുങ്ങിപ്പോവുകയുമായിരുന്നു. ഇതില്‍ 13 പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.