20
May 2026
Tue
കണ്ണൂര്‍ കണ്ണവത്ത് കാല്‍നടയാത്രികര്‍ക്കുമേല്‍ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. കണ്ണവം പോലീസ് സ്‌റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ നന്നാക്കുന്ന കട നടത്തുന്ന തൊടീക്കളം കൂടല്‍ എള്ളുകണ്ടി വീട്ടില്‍ പുതുക്കുടി സജീഷ് എന്ന ബാബു(52), കണ്ണവം സ്വദേശി ഇസ്മായില്‍(52)എന്നിവരാണ് മരിച്ചത്.
|
ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. പേരാവൂര്‍ ഭാഗത്തുനിന്ന് കണ്ണവം ഭാഗത്തേക്ക് നടന്നുപോവുന്ന ഇരുവരെയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പോലീസ് ഇവിടെ സ്ഥാപിച്ചിട്ടുള്ള കാമറയുടെ തൂണിലിടിച്ചാണ് കാര്‍ നിന്നത്. സജീഷും ഇസ് മായിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പ്രസീതയാണ് സജീഷിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അനു സജീഷ്, ആരോമല്‍ എന്നിവര്‍ മക്കളാണ്. അത്ഭുത ദ്വീപ് അഠക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് ഇസ് മായില്‍.



