നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ പൂമാലയിട്ട് തോളിലേറ്റി ആഘോഷപ്രകടനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹിന്ദു യുവ വാഹിനി അംഗമായിരുന്ന സുശീല്‍ പ്രജാപതിയെയാണ് ജയിലിനു പുറത്ത് സ്വീകരിച്ച് വരവേറ്റത്.
|
ശുഭ്രവസ്ത്രധാരിയായി ജയിലിനു പുറത്തിറങ്ങിയ സുശീല്‍ പ്രജാപതിയെ ഒരു സംഘം പൂമാലയിട്ടു സ്വീകരിക്കുകയും തുടര്‍ന്ന് തോളിലേറ്റി ആഘോഷപ്രകടനം നടത്തുകയുമായിരുന്നു. ആഘോഷപ്രകടനത്തില്‍ പങ്കുചേര്‍ന്നവര്‍ വിജയത്തിന്റെ അടയാളമായി വി ഷേപ്പില്‍ കൈകള്‍ ഉയര്‍ത്തിക്കാണിക്കുകയും പ്രകടനദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ഒമ്പതുമാസം മുമ്പായിരുന്നു ഇയാള്‍ ജയിലിലായത്. ബിരുദ വിദ്യാര്‍ഥിനിയെ അഭിഭാഷകനെ പരിചയപ്പെടുത്താമെന്ന വ്യാജേന ഫ്ളാറ്റിലെത്തിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു പ്രതി ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ പ്രതി മെയ് 17നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





