ലഹരിക്കച്ചവടം നടത്തിവന്ന രണ്ട് പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ അഭിന്‍ജിത്, രാഹുല്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാര്‍ക്കോട്ടിക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെ ലഹരിക്കച്ചവടം കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
|
രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.
ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോട്ടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പോലീസുകാരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.
ALSO READ: ചെങ്ങന്നൂരില്‍ രണ്ടുവയസ്സുകാരന്‍ ബക്കറ്റില്‍ വീണുമരിച്ചു





