13
May 2025
Fri
13 May 2025 Fri
Pakistan flag west bengal

കൊല്‍ക്കത്ത: കര്‍ണാടകയ്ക്ക് പിന്നാലെ പശ്ചിമബംഗാളിലും പാകിസ്താന്‍ പതാക സ്ഥാപിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര ശ്രമം. (Two Sangh Parivar activists arrested for installing Pakistani flag in railway station washroom) പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ അകായ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് രണ്ടുപേര്‍ രഹസ്യമായി പാക്ക് പതാക സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദുത്വ സംഘടനയായ സനാതനി ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകരായ ചന്ദന്‍ മലകാര്‍ (30), പ്രോഗ്യജിത് മോണ്ടല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പാകിസ്താന്‍ പതാകകള്‍ സ്ഥാപിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഏപ്രില്‍ 30നാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വാഷ്‌റൂമില്‍ പതാകകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ALSO READ: വീണ്ടും പാകിസ്താന് വേണ്ടി ചാരപ്പണി; രാജസ്ഥൻ സ്വദേശി അറസ്റ്റിൽ; മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് രണ്ട് ചാരന്മാർ | Pak Spy Arrested

പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്‍ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്‌റൂമില്‍ ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്, പാകിസ്ഥാന്‍ സിന്ദാബാദ്, എന്നെഴുതാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ വന്നതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്‍ മൊഴി നല്‍കി.

കഴിഞ്ഞയാഴ്ച്ച കര്‍ണാടകയിലും സമാന സംഭവമുണ്ടായിരുന്നു. പഹല്‍ഗാമിലെ ഭീക്രരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ റോഡില്‍ നിറയെ പാക് പതാകയുടെ സ്റ്റിക്കര്‍ പതിച്ചു വര്‍ഗ്ഗീയ കലാപത്തിന് പദ്ധതിയിട്ട കേസില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

കലബുറഗിയിലെ ജഗത് സര്‍ക്കിള്‍, സാത്ത് ഗുംബാദ് എന്നിവയുള്‍പ്പെടെ നിരവധി ജംഗ്ഷനുകളിലെ റോഡുകളില്‍ ആണ് പാകിസ്ഥാന്‍ പതാകയുടെ ചിത്രം പതിച്ച സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക