03
Jun 2025
Mon
03 Jun 2025 Mon
two yemen students drown in puthuvaype beach

കോയമ്പത്തൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എറണാകളും പുതുവൈപ്പിനിലെത്തിയ രണ്ട് യമനി വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികളായ അബ്ദുല്‍ സലാം(21), ഖലീല്‍ ജബ്രാന്‍(21)എന്നിവരെയാണ് കാണാതായത്. കുളിക്കാനിറങ്ങിയ ഇരുവരും തിരയില്‍ പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരമറിഞ്ഞ് കോസ്റ്റല്‍ പോലീസും ഞാറയ്ക്കല്‍ പോലീസും വൈപ്പിന്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്ന് എട്ട് യമനികളും ഒരു സുദാന്‍ പൗരനുമടങ്ങുന്ന ഒമ്പതംഗസംഘമാണ് കൊച്ചിയിലെത്തിയത്. നീന്താനായി കടലില്‍ ഇറങ്ങിയ ഇവരില്‍ രണ്ടുപേര്‍ തിരയില്‍പെടുകയായിരുന്നു.

ALSO READ: വിവിഐപിയുടെ മകളാണെങ്കില്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക; കാസര്‍കോട്ട് കാണാതായ 15കാരി മരിച്ച സംഭവത്തില്‍ പോലീസിനോടു ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക