26
Dec 2025
Wed
26 Dec 2025 Wed
U19 cricket team coach brutally attacked by 3 players

സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പുതുച്ചേരി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന് ടീം പരിശീലകനെ ക്രൂരമായി ആക്രമിച്ച് മൂന്ന് കളിക്കാര്‍. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തിട്ടായിരുന്നു പരിശീലകനായ വെങ്കട്ടരാമനെ ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെറ്റ് പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനിടെയായിരുന്നു കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ വെങ്കട്ടരാമനെ ക്രിക്കറ്റ് ബാറ്റിന് ആക്രമിച്ചത്. അടിയേറ്റ് നിലത്തുവീണ ശേഷവും സംഘം പരിശീലകനെ മര്‍ദ്ദിച്ചു. അടിയേറ്റ് പിളര്‍ന്ന വെങ്കിട്ടരാമന്റെ നെറ്റിയില്‍ 20 സ്റ്റിച്ചുകള്‍ വേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു. വാരിയെല്ലിനും തോളെല്ലിനും പൊള്ളലേല്‍ക്കുകയും ചെയ്തു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം