നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്തു തങ്ങാനോ അവസരമൊരുക്കുന്ന പൊതുമാപ്പ് കാലാവധി രണ്ടുമാസത്തേക്ക് കൂടി നീട്ടി യുഎഇ. ഈ വര്‍ഷം സപ്തംബര്‍ ഒന്നിനാരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊതുമാപ്പ് നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)അറിയിച്ചത്.
|
2024 ഡിസംബര്‍ 31 നാണ് പൊതുമാപ്പ് അവസാനിക്കുക. നിയമവിരുദ്ധമായി ധാരാളം പേര് രാജ്യത്ത് തങ്ങുന്നത് കണക്കിലെടുത്താണ് നടപടി. ആയിരങ്ങളാണ് ഇതിനകം പൊതുമാപ്പ് അവസരപ്പെടുത്തി ഇതിനകം സ്വരാജ്യങ്ങളിലേക്ക് പോവുകയോ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്തത്. നീട്ടിനല്‍കിയ പൊതുമാപ്പ് സൗകര്യം വിനിയോഗിക്കാതെ രാജ്യത്ത് തുടരുന്നവരെ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയാവും ഇവര്‍ക്ക് ലഭിക്കുക.
പൊതുമാപ്പ് കാലത്ത് രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ ഏതുസമയത്തും തിരിച്ചുവരാനുള്ള അവസരമുണ്ട്. അതുപോലെ തന്നെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തങ്ങാനുമാവും. 2018ലാണ് യുഎഇ ഏറ്റവും ഒടുവില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നീട്ടിനല്‍കിയ രണ്ടുമാസം അടക്കം അഞ്ചുമാസമായിരുന്നു അന്ന് പൊതുമാപ്പ്.
READ ALSO: പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്കു പോകാനിരുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





