16
Sep 2024
Wed
16 Sep 2024 Wed
uae visa amnesty scheme

ദുബൈ: വിസാ നിയമലംഘകര്‍ക്കുള്ള രണ്ട് മാസത്തെ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവൂ എന്ന് അധികൃതര്‍.(UAE visa amnesty scheme: Only for residents inside UAE only)  സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ ആയ പ്രവാസികള്‍ പൊതുമാപ്പ് കാലാവധി ആരംഭിച്ച സപ്തംബര്‍ ഒന്നിനോ അതിനു മുമ്പോ രാജ്യത്തിന് പുറത്താണ് ഉള്ളതെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിമിനല്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഐസിപി കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പിന്റെ ഭാഗമായുള്ള എന്തെങ്കിലും ആനുകൂല്യങ്ങളോ ഇളവുകളോ അവര്‍ക്ക് ലഭിക്കണമെങ്കില്‍ അത്തരം ക്രിമിനല്‍ കേസുകള്‍ ജുഡീഷ്യല്‍ പ്രക്രിയകളിലൂടെ പരിഹരിക്കണം. അതിനു ശേഷം അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കാം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക