|
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. (Uddhav Thackeray Convoy Attacked With Coconust and Cow Dung) ഉദ്ധവിന്റെ വാഹവന്യൂഹത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളുടെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. മഹാരാഷ്ട്രയിലെ താനയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ശിവസേന (UBT) പ്രവര്‍ത്തകരെ ഉദ്ധവ് താക്കറെ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഗഡ്കരി രംഗായതാനത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 20 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ആക്രമണത്തിന് പിന്നില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS) ആണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പകരമായാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. തേങ്ങയും തക്കാളി പോലെയുള്ള പച്ചക്കറികളും ഉപയോഗിച്ചാണ് നവനിര്‍മ്മാണ്‍ സേനയുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത്.
താക്കറെ വേദിയില്‍ എത്തിയപ്പോള്‍ MNS പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു. തങ്ങളുടെ പ്രവര്‍ത്തകര്‍ തക്കതായ മറുപടിയാണ് നല്‍കിയതെന്നാണ് താനെയില്‍ നിന്നുള്ള MNS നേതാവ് അവിനാഷ് ജാദവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങള്‍ വെറ്റില കൊണ്ട് എറിഞ്ഞു, അതിന് തേങ്ങ കൊണ്ട് ഞങ്ങള്‍ മറുപടിയും നല്‍കി. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന്റെ 17 ഓളം വാഹനങ്ങള്‍ തേങ്ങ ഉപയോഗിച്ച് നശിപ്പിച്ചു. മറ്റ് നേതാക്കളെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം, പക്ഷേ രാജ് താക്കറെക്കുറിച്ച് ഒന്നും പറയണ്ട. ഇത്തവണ ഞങ്ങള്‍ ഗഡ്കരി ഹാളില്‍ എത്തി. അടുത്ത തവണ ഞങ്ങള്‍ നിങ്ങളുടെ വീട്ടിലായിരിക്കും എത്തുകയെന്നും MNS നേതാവ് ഭീഷണിമുഴക്കി.
Uddhav Thackeray’s convoy attacked with coconut and cow dung by MNS workers; over 20 held
Read @ANI Story | https://t.co/rd2xlglDTo#UddhavThackeray #MNS #maharastra #convoyattack pic.twitter.com/aIbd1tG0pO
— ANI Digital (@ani_digital) August 10, 2024
അതേസമയം, ഉദ്ധവ് താക്കറക്ക് നേരയുണ്ടായ ആക്രമണം സംസ്ഥാന സര്‍ക്കാറിന്റെ പരാജയമാണെന്ന് ശിവസേന (UBT) നേതാവ് ആനന്ദ് ദുബെ ആരോപിച്ചു. EZD കാറ്റഗറി സുരക്ഷയുള്ള ഉദ്ധവ് താക്കറെ ബാലാസാഹെബ് താക്കറെയുടെ മകനും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമാണ്. ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണും ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
In Short: A day after MNS leader Raj Thackeray’s convoy was attacked with betel nuts, party workers hurled coconuts and cow dung at Shiv Sena chief and former CM Uddhav Thackeray’s convoy





